ഡിജെ മിക്‌സര്‍ റിപ്പയര്‍ ചെയ്യാന്‍ പണം നല്‍കിയില്ല; മകന്‍ അമ്മയെ ഇഷ്ടികകൊണ്ട് തലക്കടിച്ചുകൊന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 06:15 PM | 0 min read

ഗാസിയാബാദ്> ഡിജെ മിക്‌സര്‍ റിപ്പയര്‍ ചെയ്യാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ മകനും സുഹൃത്തുക്കളും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി. ഒരാഴ്ച മുമ്പാണ് ഒരു സ്ത്രീയുടെ മൃതദേഹം ഗാസിയാബാദ് നഗരത്തില്‍ കാണാനായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

യുവാക്കളെ പൊലീസ് അറസ്റ്റ്‌ചെയ്ത് ജയിലിലടച്ചു. സംഗീത ത്യാഗി എന്ന 47 കാരിയെ
യാണ് മകന്റെ നേതൃത്വത്തില്‍ കൊലചെയ്തത്. ഒക്ടോബര്‍ നാലിനാണ്  മൃതദേഹം കണ്ടെടുത്തത്. ട്രോണിക്ക നഗരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.പൊലീസ് അന്വേഷത്തില്‍ മകന്‍ തന്നെയാണ് കൊലക്ക് പിന്നിലെന്നും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും പൊലീസ് കണ്ടെത്തി.

പരിപാടികളില്‍ ഡിജെ ആയാണ്‌ പ്രതി സുധീര്‍ ജോലിയെടുത്തിരുന്നത്. അമ്മ സംഗീത ചെറിയ തുണി കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. 20,000 രൂപയാണ് സുധീര്‍ അമ്മയോട് ചോദിച്ചത്.  ഡിജെ കണ്‍സോള്‍ റിപ്പയര്‍ ചെയ്യുന്നതിനാണ് ഈ തുകയെന്നും  പറഞ്ഞു. എന്നാല്‍ ലഹരിക്ക് അടിമയായ സുധീര്‍ മറ്റ് ആവശ്യങ്ങള്‍ക്കായായിരിക്കും പണം ചോദിക്കുന്നതെന്ന് കരുതി അമ്മ പണം നല്‍കിയില്ല. ഇതാണ് സുധീറിനെ പ്രകോപിതനാക്കിയത്.

 അങ്കിത്, സച്ചിന്‍ എന്നീ സുഹൃത്തുക്കള്‍ കാത്തുനില്‍ക്കുന്ന സ്ഥലത്തേക്ക്  ഒക്ടോബര്‍ മൂന്നിന് രാത്രി സംഗീതയേയും കൊണ്ട് സുധീര്‍ ബൈക്കിലെത്തി. തുടര്‍ന്ന് തലക്ക് ഇഷ്ടികവച്ചിടിച്ച് കൊല്ലുകയായിരുന്നു. നഗരത്തില്‍ തന്നെ മൃതദേഹം ഉപേക്ഷിച്ച ശേഷം ഇവര്‍ സ്ഥലം വിട്ടു
                                         
'സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും  മകനും കൂട്ടുകാരും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് കണ്ടെത്തി. ജോലിയില്ലാത്ത സുധീര്‍ ഇടയ്ക്കിടെ ഡിജെയ്ക്ക് പോകുമായിരുന്നു. ഡിജെ മിക്‌സര്‍ നന്നാക്കാനായി 20,000 രൂപ അമ്മയോട് ചോദിച്ചു.  ലഹരിക്കടിമയായതിനാല്‍ അമ്മ പണം നല്‍കിയില്ല . ഇത് കൊലയിലേയ്ക്ക് നയിക്കുകയായിരുന്നു'-ഡിസിപി ഗാസിയാബാദ് റൂറല്‍ സുരേന്ദ്രനാഥ് തിവാരി പറഞ്ഞു.

 അതേസമയം കൂട്ടുപ്രതികളായ അങ്കിത്, സച്ചിന്‍ എന്നിവരുടെ പേരില്‍ മറ്റ് ക്രിമിനല്‍ കേസുകളൊന്നുമില്ലെന്നും ഡിസിപി വ്യക്കമാക്കി.
 



deshabhimani section

Related News

View More
0 comments
Sort by

Home