സിആർപിഎഫ് സ്കൂളുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2024, 02:24 PM | 0 min read

ന്യൂഡൽഹി > രാജ്യത്തെ സിആർപിഎഫ് സ്കൂളുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. ഡൽഹിയിൽ സിആർപിഎഫ് സ്കൂളിൽ സ്ഫോടനം നടന്ന് ദിവസങ്ങൾക്കകമാണ് വീണ്ടും ഭീഷണി സന്ദേശം ലഭിച്ചത്. അന്വേഷണത്തിൽ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി.

ഇന്നലെ രാത്രിയാണ് ഇ-മെയിലിലൂടെ ബോംബ് ഭീഷണിയുണ്ടായത്. ചൊവ്വ പകൽ 11ന് എല്ലാ സിആർപിഎഫ് സ്കൂളുകളിലും പൊട്ടിത്തെറികളുണ്ടാകുമെന്നായിരുന്നു ഇ-മെയിലിന്റെ ഉള്ളടക്കം. തുടർന്ന നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

ഡൽഹിയിൽ രോഹിണി, ദ്വാരക എന്നീ സിആർപിഎഫ് സ്കൂളുകളാണുള്ളത്. ഞായറാഴ്ച രാവിലെ രോഹിണിയിലെ പ്രശാന്ത് വിഹാറിലെ സ്‌കൂളിൻ്റെ മതിൽ പൊട്ടിത്തെറിച്ച് നിരവധി കടകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. ദേശീയ അന്വേഷണ ഏജൻസിയും സിആർപിഎഫും നാഷണൽ സെക്യൂരിറ്റി ഗാർഡും ചേർന്ന് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഡൽഹി പോലീസും കേസെടുത്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home