യുപിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് കുടുംബത്തിലെ 6 പേർ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2024, 12:36 PM | 0 min read

ലഖ്‌നൗ>ഉത്തർപ്രദേശിലെ സിക്കന്ദ്രബാദിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്ന് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചതായി റിപ്പോർട്ട്‌.  തിങ്കളാഴ്ച   രാത്രി ഒമ്പത് മണിക്കാണ്‌ അപകടമുണ്ടായത്‌. അപകടത്തിൽ അഞ്ച് കുട്ടികളടക്കം എട്ട് പേർക്ക് പരിക്കേറ്റു.  പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ദേവതി ഹിവ്ജ, റിയാസുദ്ദീൻ, ഭാര്യ റുഖ്‌സാന, മക്കളായ സൽമാൻ, ആസ് മുഹമ്മദ്, മകൾ തമന്ന എന്നിവരാണ് കൊല്ലപ്പെട്ടത്.

സിലിണ്ടർ പൊട്ടിത്തെറിച്ചതിന്റെ ശക്തിയിൽ വീടിന്റെ ഇഷ്ടികയും ചുമരും തകർന്നു പോവുകയായിരുന്നെന്ന്‌ പൊലീസ് പറഞ്ഞു. സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകളോളം ദൂരെ കേട്ടതായും സമീപത്തെ വീടുകൾ കുലുങ്ങിയതായും നാട്ടുകാർ പറഞ്ഞു. സ്‌ഫോടനത്തിന്റെ കാരണം എന്താണെന്ന്‌ കണ്ടെത്താനായിട്ടില്ല. അപകടത്തെക്കുറിച്ച്‌ കൂടുതൽ അന്വേഷിക്കുകയാണെന്ന്‌ പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home