"ഈ നഗരത്തിൽ മതിയായ മലിനീകരണമുണ്ട്, പടക്ക വിൽപ്പന അനുവദിക്കാനാകില്ല"; ഡൽഹി ഹൈക്കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 21, 2024, 08:26 PM | 0 min read

ന്യൂഡൽഹി> ഡൽഹിയിൽ പടക്ക വിൽപ്പന അനുവദിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി. നഗരത്തിൽ ആവശ്യത്തിന് മലിനീകരണം ഉള്ളപ്പോൾ പടക്ക വിൽപ്പന അനുവദിക്കുകയില്ലെന്ന്‌ ഹൈക്കോടതി പറഞ്ഞു.

പടക്കങ്ങൾ കൈവശം വയ്ക്കാനും വിൽക്കാനും സ്ഥിരം ലൈസൻസുള്ള വ്യാപാരികളുടെ കൂട്ടായ്മയായ ‘ഡൽഹി ഫയർവർക്ക്‌ ഷോപ്പ് കീപ്പേഴ്‌സ് അസോസിയേഷൻ’ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

പടക്കങ്ങൾ സൂക്ഷിക്കുന്നത് നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്നാണ് വ്യാപാരികളുടെ പരാതിയെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ പറഞ്ഞു. വ്യാപാരികളുടെ  പടക്കം സൂക്ഷിക്കുന്ന സ്ഥലങ്ങൾ കൊള്ളയടിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അധികാരികളോട് ആവശ്യപ്പെടുമെന്ന് വാദം കേൾക്കുന്നതിനിടെ കോടതി പറഞ്ഞു.

മോഷണം നടക്കാതിരിക്കാൻ മുദ്രവെക്കൽ പ്രക്രിയയിൽ സംസ്ഥാനം ഇടപെടണമെന്ന്‌  ജസ്റ്റിസ് സഞ്ജീവ് നരുല കൂട്ടിച്ചേർത്തു. എല്ലാത്തരം പടക്കങ്ങളുടെയും ഉൽപ്പാദനം, സംഭരണം, വിൽപന എന്നിവയ്ക്ക്‌ ഡൽഹി സർക്കാർ സെപ്റ്റംബർ 14-ന് അടിയന്തര നിരോധനം ഏർപ്പെടുത്തിയത്‌.

 



deshabhimani section

Related News

View More
0 comments
Sort by

Home