വിമാന സർവീസുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി; ​ഗുരുതര കുറ്റകൃത്യമായി കണക്കാക്കുമെന്ന് കേന്ദ്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 21, 2024, 04:28 PM | 0 min read

ന്യൂഡൽഹി > വിമാന സർവീസുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയക്കുന്നത് ​ഗുരുതര കുറ്റകൃത്യമായി കണക്കാക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു.  ഒരാഴ്ചയ്ക്കുള്ളിൽ നൂറോളം ഭീഷണി സന്ദേശങ്ങൾ ലഭിച്ച സാഹചര്യത്തിലാണ് നടപടിയിലേക്ക് നീങ്ങുന്നതെന്നും റാം മോഹൻ നായിഡു അറിയിച്ചു.

നടപടികൾ ശക്തിപ്പെടുത്തുന്നതിനായി വ്യോമയാന സുരക്ഷാ ചട്ടങ്ങളിലും ഭേദഗതികളും 1982ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള സിവിൽ ഏവിയേഷൻ സുരക്ഷ നിയമത്തിലും ഭേ​ദ​ഗതികൾ വരുത്തുന്നത് സർക്കാർ പരിഗണനയിലാണ്. ഇത്തരം ഭീഷണി സന്ദേശങ്ങൾ അയക്കുന്നവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തും. പിഴയും തടവും ലഭിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കും.

ബോംബ് ഭീഷണിയെ തുടർന്ന് ഞായറാഴ്ച മാത്രം ഇരുപതോളം വിമാനങ്ങളുടെ സർവീസിനെ ബാധിച്ചതായാണ് റിപ്പോർട്ട്. വിമാനക്കമ്പനികളുമായി മീറ്റിങ്ങുകൾ നടത്തിയിട്ടുണ്ടെന്നും സുരക്ഷ ഉറപ്പാക്കുന്നതിനായി അഭിപ്രായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) ഈ വിഷയത്തിൽ ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുന്നതായും റാം മോഹൻ നായിഡു പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home