ഡൽഹിയിൽ വെടിവയ്പ്; ഒരാൾ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 21, 2024, 11:22 AM | 0 min read

ന്യൂഡൽഹി > ന്യൂഡൽഹിയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു.  നോർത്ത് ഡൽഹിയിലെ ജഹാം​ഗിർപൂർ ഏരിയയിലാണ് സംഭവം നടന്നത്. ദീപക് ശർമയെന്ന യുവാവാണ് മരിച്ചത്. നരേന്ദ്ര, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്.

10 റൗണ്ട് വെടിവെപ്പുണ്ടായതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home