ജഡ്‌ജിമാരുടെ രാഷ്‌ട്രീയ പ്രവേശനം നീതിന്യായവ്യവസ്ഥയുടെ വിശ്വാസ്യതയ്ക്ക് വെല്ലുവിളി: ജസ്റ്റിസ്‌ ഗവായ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 20, 2024, 07:09 PM | 0 min read

അഹമ്മദാബാദ്‌> ജഡ്‌ജിമാർ രാജിവച്ച്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്‌ നീതിന്യായവ്യവസ്ഥയിലെ ധാർമികതയിലും സത്യസന്ധതയിലുമുള്ള ജനങ്ങളുടെ വിശ്വാസ്യതയ്‌ക്ക്‌ വെല്ലുവിളി സൃഷ്‌ടിക്കുന്നതായി സുപ്രീംക്കോടതി ജഡ്‌ജി ബി ആർ ഗവായ്‌.

ജഡ്‌ജിമാരുടെ രാഷ്‌ട്രീയ പ്രവേശനം പക്ഷപാതരഹിതമായ നീതിന്യായവ്യവസ്ഥയുടെ പ്രവർത്തനത്തിൽ സംശയമുണ്ടാക്കുന്നതായും ഗുജറാത്തിൽ ശനിയാഴ്‌ച നടന്ന കോടതി ഉദ്യോഗസ്ഥരുടെ സമ്മേളനത്തിൽ ഗവായ്‌ അഭിപ്രായപ്പെട്ടു. തുടർച്ചയായി ജഡ്‌ജിമാർ രാജിവച്ച്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പശ്ചാത്തലത്തിലാണ്‌ ഗവായ്‌ അഭിപ്രായം രേഖപ്പെടുത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home