ഡല്‍ഹി അധോലോക കാലത്തെ മുംബൈക്ക് സമാനം, കാരണം കേന്ദ്രസർക്കാർ: അതിഷി സിങ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 20, 2024, 05:16 PM | 0 min read

ന്യൂഡല്‍ഹി > രോഹിണി പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്‌കൂളിനു സമീപമുണ്ടായ സ്ഫോടനത്തിന് പിന്നാലെ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അതിഷി സിങ്‌. തലസ്ഥാനത്തിന്റെ ക്രമസമാധാന സംവിധാനം തകർന്നതിനെ തുറന്നുകാട്ടുന്നതാണ് സ്ഫോടനമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലാണ് ഡൽഹി പോലീസെന്നും അവർ പറഞ്ഞു.

ഡൽഹിയുടെ ക്രമസമാധാന പരിപാലനത്തിന്റെ ഉത്തരവാദിത്വം ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്‌ കീഴിലാണ്‌. എന്നാൽ, ബിജെപി ഇക്കാര്യം അവ​ഗണിക്കുകയും ഡൽഹിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ പ്രവർത്താൻ തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുകയാണ്. അതുകൊണ്ടുതന്നെ മുംബൈയിലെ അധോലോക കാലത്തതിനേതിന് സമാനമാണ് ഇപ്പോഴത്തെ ഡൽഹിയുടെ അവസ്ഥ. വെടിവെപ്പും, ​ഗുണ്ടാ സംഘങ്ങൾ പണം തട്ടുന്നതും തുടരുന്നു. ഇത് നിർത്തലാക്കാനുള്ള ഉദ്ദശമോ കഴിവോ ബിജെപി സർക്കാരിനില്ലെന്നും അതിഷി എക്സിൽ എഴുതി.



deshabhimani section

Related News

View More
0 comments
Sort by

Home