കള്ളനാണെന്ന് സംശയിച്ച് യുവാവിനെ അടിച്ചുകൊന്നു; അമ്മയും മക്കളും അറസ്റ്റിൽ

ഡൽഹി > മോഷ്ടാവെന്ന് കരുതി യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ കേസിൽ അമ്മയും മക്കളും അറസ്റ്റിൽ. ഡൽഹിയിലെ രോഹിണിയിലാണ് സംഭവം. സന്ദീപ് (30) എന്ന ചെറുപ്പക്കാരനെയാണ് മോഷണം ആരോപിച്ച് അമ്മയും രണ്ട് ആൺമക്കളും മർദ്ദിച്ച് കൊലപ്പെടുത്തിയത്. കൊലപാതക ശേഷം മൃതദേഹം പറമ്പിൽ ഉപേക്ഷിച്ചു. കേസിൽ സുനിത എന്ന സ്ത്രീയെയും മൂന്ന് ആൺമക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിൽനിന്നുള്ള തൊഴിലാളിയായ സന്ദീപ് വെള്ളിയാഴ്ച രാത്രി വൈകി സ്ത്രീയുടെ വീടിനു സമീപത്തു വന്നിരുന്നു. മോഷണം നടത്താനാണ് വന്നതെന്ന് സംശയിച്ച് വീട്ടുകാർ ഇയാളെ ക്രൂരമായി മർദിക്കുകയായിരുന്നു.









0 comments