‘പൂണൂലിട്ട ബ്രാഹ്മണനായി ജനിക്കണം’ എന്നു പറഞ്ഞ സുരേഷ്‌ ഗോപിക്ക്‌ 'ജാതി ഉന്മൂലനം’ നൽകി വിദ്യാർഥികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 20, 2024, 03:13 PM | 0 min read

കൊൽക്കത്ത > ‘അടുത്ത ജന്മത്തിൽ പൂണൂലിട്ട ബ്രാഹ്മണനായി ജനിക്കണം’ എന്നു പ്രസ്‌താവിച്ച കേന്ദ്രമന്ത്രി സുരേഷ്‌ ഗോപിക്ക്‌ ഡോ. ബി ആർ അംബേദ്‌കറിന്റെ ജാതി ഉന്മൂലനം എന്ന പുസ്‌തകം കൈമാറി വിദ്യാർഥികൾ. കൊൽക്കത്തയിലെ സത്യജിത്‌ റായ്‌ ഫിലിം ആൻഡ്‌ ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളാണ്‌ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ കൂടിയായ സുരേഷ്‌ ഗോപിക്ക്‌ പുസ്‌തകം കൈമാറിയത്‌.  

സുരേഷ്‌ ഗോപി ഇൻസ്റ്റിറ്റ്യൂട്ട്‌ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു വിദ്യാർഥികളുടെ ഭാഗത്ത്‌ നിന്ന്‌ ഇങ്ങനെയൊരു നീക്കമുണ്ടായത്‌. വിദ്യാർഥികളുടെ ഈ പ്രവൃത്തി സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക്‌ വഴി വെക്കുകയും ചെയ്തു. ബ്രാഹ്മണ മേധാവിത്വത്തോടുള്ള സുരേഷ്‌ ഗോപിയുടെ വിധേയത്വത്തിന്‌ ഏറ്റ തിരിച്ചടിയാണിത് എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ ചർച്ച സജീവമായത്‌.  

‘അടുത്ത ജന്മത്തിൽ പൂണൂലിട്ട ബ്രാഹ്മണനായി ജനിക്കണം’ എന്ന സുരേഷ്‌ ഗോപിയുടെ പ്രസ്‌താവന നേരത്തെ വലിയ രീതിയിലുള്ള വിവാദങ്ങൾക്ക്‌ കാരണമായിരുന്നു. അവിശ്വാസികളുടെ ഉന്മൂലനത്തിനായി താൻ പ്രാർത്ഥിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home