ഉത്തർപ്രദേശിൽ ബലാത്സംഗ ശ്രമത്തിനിടെ ഏഴുവയസ്സുകാരി കൊല്ലപ്പെട്ടു: പ്രതി പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 19, 2024, 03:53 PM | 0 min read

ബുദൂൻ > ഏഴുവയസ്സുകാരിയെ ബലാത്സംഗ ശ്രമത്തിനിടെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഉത്തർ ​പ്രദേശിലെ ബുദൂനിലാണ് ​ദാരുണ സംഭവം. പച്ചക്കറി വാങ്ങാൻ മാർക്കറ്റിൽ പോയ കുട്ടി, വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ആൾ താമസമില്ലാത്ത വീട്ടിനുള്ളിലായിരുന്നു കുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയായ ജാനെ ആലമിനെ തിരിച്ചറിഞ്ഞതായി സീനിയർ പൊലീസ് സൂപ്രണ്ട് ബ്രിജേഷ് സിങ് പറഞ്ഞു.

ശനിയാഴ്ച പുലർച്ചെ നാലിന് ബീൻപൂർ റോഡിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്നാണ് പ്രതി പിടിയിലായത്. പൊലീസ് സംഘത്തിന് നേരെ ഇയാൾ വെടിയുതിർത്തു. ചോദ്യം ചെയ്യലിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും ബഹളം വെച്ചപ്പോൾ തല ചുമരിൽ ഇടിച്ചെന്നും ജാനെ ആലം പഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home