വിരമിച്ച ഉദ്യോഗസ്ഥരെ പുനർനിയമിക്കാനുള്ള നടപടി യുവജനവിരുദ്ധം: എ എ റഹീം എം പി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 18, 2024, 02:47 PM | 0 min read

ഡൽഹി > റെയിൽവേയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരെ പുനർനിയമിക്കാനുള്ള മന്ത്രാലയത്തിൻ്റെ തീരുമാനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തികൊണ്ട് എ എ റഹീം എം പി കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു.

രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിച്ചു വരികയാണ്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ തൊഴിലിനായി പരക്കംപായുകയാണ്. പുതിയ തസ്തികകൾ സൃഷ്ടിച്ച് തൊഴിലില്ലായ്മയെ നേരിടേണ്ട പശ്ചാത്തലത്തിൽ, നിലവിലുള്ള ഒഴിവുകളിലേക്ക് പോലും വിരമിച്ച ഉദ്യോഗസ്ഥരെ നിയമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹവും നകാരത്മകവുമായ സമീപനമാണ്. റെയിൽവേ ഉടൻ തന്നെ തീരുമാനം പിൻവലിക്കുക. നിലവിലുള്ള ഒഴിവിലേക്ക് പുതിയ നിയമനങ്ങൾ നടത്തണമെന്നും, പുതിയ തസ്തികകൾ സൃഷ്ടിച്ച് യുവജനങ്ങൾക്ക് തൊഴിലവസരം ഉറപ്പാക്കണമെന്നും എ എ റഹീം എം പി കത്തിലൂടെ ആവശ്യപ്പെട്ടു.

 



deshabhimani section

Related News

View More
0 comments
Sort by

Home