ബം​ഗാളിൽ പെൺകുട്ടി പൊള്ളലേറ്റ് മരിച്ചു: പ്രതിശ്രുത വരൻ അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 18, 2024, 09:03 AM | 0 min read

കൊൽക്കത്ത > ബംഗാളിലെ കൃഷ്ണനഗറിൽ പതിനെട്ടുകാരി പൊള്ളലേറ്റ് മരിച്ച നിലയിൽ. പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്തു. മൃതദേഹം കണ്ടെത്തുന്നതിന് ഒരു മണിക്കൂർ മുൻപ് പെൺകുട്ടി തന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. പെൺകുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായിട്ടോയെന്ന് സംശയിക്കുന്നുണ്ടെന്നും മാതാപിതാക്കൾ പറഞ്ഞു.

മൃതദേഹം വിവസ്ത്രമായ രീതിയിലും മുഖത്ത് പൊള്ളലേറ്റ നിലയിലുമായിരുന്നു. വരനുമായി മുൻപ് പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും അത് തീർപ്പാക്കിയിരുന്നതായും മാതാപിതാക്കൾ പറഞ്ഞു. ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞ് പുറത്തുപോയ പെൺകുട്ടി തിരികെ വരാത്തതിനെത്തുടർന്ന് മാതാപിതാക്കൾ പ്രതിയെ വിളിച്ചിരുന്നു, മകൾ ഉറങ്ങുകയാണെന്നാണ് മറുപടി പറഞ്ഞത്. ഏറെ നേരം കഴിഞ്ഞിട്ടും മകളുടെ വിവരമൊന്നും അറിയാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home