ബീഹാറിൽ വ്യാജ മദ്യം കുടിച്ച് 20 മരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 17, 2024, 08:49 PM | 0 min read

പട്ന > ബിഹാറിൽ വ്യാജമദ്യം കുടിച്ച് 20 മരണം. നിരവധി പേരെ ​ഗുരുതരാവസ്ഥയാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിവാൻ, സരൻ ജില്ലകളിലുള്ളവരാണ് മരിച്ചത്. പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. എട്ട് മദ്യ വിൽപ്പനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. 50 ഇടങ്ങളിലായി നടത്തിയ റെയ്ഡിൽ 1650 ലിറ്റർ മദ്യം പിടിച്ചെടുത്തു. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. ഓട്ടോപ്സി റിപ്പോർട്ട് വന്നാൽ മാത്രമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

ദുരന്തത്തിന്റെ ഉത്തരവാദി എൻഡിഎ സർക്കാറാണെന്നും വ്യാജ മദ്യ വിൽപനയ്ക്ക് പിന്നിൽ ഉന്നതരാണെന്നും ആർജെഡി ആരോപിച്ചു. മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബീഹാർ.



deshabhimani section

Related News

View More
0 comments
Sort by

Home