‘ക്രമസമാധാനം തകർന്നു; 
മഹാരാഷ്‌ട്ര സർക്കാർ പരാജയം’ ; വിമർശവുമായി പ്രതിപക്ഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 14, 2024, 02:43 AM | 0 min read


ന്യൂഡൽഹി
മഹാരാഷ്‌ട്രയിൽ എൻഡിഎ സർക്കാരിന്‌ കീഴിൽ ക്രമസമാധാനം പൂർണമായി തകർന്നുവെന്നും മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെയും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസും അജിത്‌ പവാറും രാജിവയ്‌ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാനം പൂർണമായും തകർന്നത്‌ വ്യക്തമാണെന്നും ബാബ സിദ്ദിഖിക്ക്‌ വേണ്ട സുരക്ഷ നൽകിയില്ലെന്നും കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജ്ജുൻ ഖാർഗെ കുറ്റപ്പെടുത്തി. സംഭവത്തിന്റെ ഉത്തരവാദിത്തം എൻഡിഎ സർക്കാരിനാണെന്നും രാജിവയ്‌ക്കണമെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഉത്തരവാദിത്വമേറ്റ്‌ സർക്കാർ രാജിവയ്‌ക്കണമെന്ന്‌ എൻസിപി നേതാവ്‌ ശരദ്‌ പവാറും ശിവസേന നേതാവ്‌ ഉദ്ദവ്‌ താക്കറെയും ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ നിരീക്ഷിക്കുന്ന എൻഡിഎ സർക്കാരിന്‌ കുറ്റവാളികളെ നിരീക്ഷിക്കാൻ സമയമില്ലെന്നും മുൻമുഖ്യമന്ത്രി കുറ്റപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Home