പശുത്തൊഴുത്തിൽ കിടന്നാൽ ക്യാൻസർ ഭേദമാകും: ഉത്തർപ്രദേശ്‌ മന്ത്രി സഞ്ജയ് സിംഗ് ഗാങ്‌വാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 13, 2024, 10:29 PM | 0 min read

ലക്‌നൗ > പശുത്തൊഴുത്ത് വൃത്തിയാക്കുകയും അതിൽ കിടക്കുകയും ചെയ്താൽ ക്യാൻസർ ഭേദമാകുമെന്ന് ഉത്തർപ്രദേശിലെ ബിജെപി മന്ത്രി സഞ്ജയ് സിംഗ് ഗാങ്‌വാർ. തന്റെ നിയോജക മണ്ഡലമായ പിലിഭിത്തിലെ പകാഡിയ നൗഗവാനിൽ പശുസംരക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കവെയാണ്‌ മന്ത്രി മണ്ടത്തരം വിളമ്പിയത്‌. പശുത്തൊഴുത്ത് വൃത്തിയാക്കുന്നതിലൂടെ സ്വയം ചികിത്സയിലൂടെ ക്യാൻസർ മാറ്റം എന്നും അദ്ദേഹം പറഞ്ഞു.

പശുക്കളെ ലാളിക്കുകയും സേവിക്കുകയും ചെയ്താൽ രക്തസമ്മർദ്ദത്തിനുള്ള മരുന്നുകളുടെ അളവ് 10 ദിവസത്തിനുള്ളിൽ പകുതിയായി കുറയ്ക്കാൻ കഴിയുമെന്നും ബിജെപി നേതാവ്‌ പറഞ്ഞു. ചാണകം ഉണക്കി പരത്തിയ തിരിപോലെ കത്തിച്ചാൽ കൊതുകിന്റെ ശല്യം ഒഴിവാക്കാമെന്നും മന്ത്രി പറഞ്ഞു. പശു ഉത്പാദിപ്പിക്കുന്നതെല്ലാം ഉപയോഗപ്രദമാണ്. വിവാഹ വാർഷികവും കുട്ടികളുടെ ജന്മദിനവും പശുത്തൊഴുത്തുകളിൽ ആഘോഷിക്കണമെന്നും ബിജെപി മന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home