ഗൗരി ലങ്കേഷ്‌ വധക്കേസിലെ പ്രതികൾക്ക്‌ സ്വീകരണം നൽകി തീവ്ര ഹിന്ദുത്വ സംഘടന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 13, 2024, 06:39 PM | 0 min read

ബംഗളൂരു > ഗൗരി ലങ്കേഷ്‌ വധക്കേസിലെ പ്രതികൾക്ക്‌ സ്വീകരണം നൽകി തീവ്ര ഹിന്ദുത്വ സംഘടന. ജാമ്യത്തിലിറങ്ങിയ പരശുറാം വാഗ്മോർ, മനോഹർ യാദവ്‌ എന്നിവർക്കാണ്‌ സ്വീകരണം നൽകിയത്‌.

പ്രമുഖ മാധ്യമപ്രവർത്തകയായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിൽ ആറ്‌ വർഷം ജയിലിലായ പ്രതികൾക്ക്‌ ഒക്‌ടോബർ ഒൻപതിനാണ്‌ ബംഗളൂരു സെഷൻസ്‌ കോടതി ജാമയം അനുവദിച്ചത്‌. ഇവർക്ക്‌ പരപ്പന അഗ്രഹാര ജയിലിൽ നിന്ന്‌ ഒക്‌ടോബർ 11ന്‌ പുറത്തിറങ്ങുകയും ചെയ്തു.

ജാമ്യം ലഭിച്ച്‌ പ്രതികൾ തങ്ങളുടെ നാടായ വിജയപുരയിൽ എത്തിയപ്പോഴായിരുന്നു കാവി നിറത്തിലുള്ള ഷാളുകളും മുദ്രാവാക്യങ്ങളുമായി തീവ്ര ഹിന്ദുത്വ സംഘടന സ്വീകരണം ഏർപ്പാടാക്കിയത്‌.

തീവ്രഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്ഥ പ്രവര്‍ത്തകര്‍ 2017 സെപ്തംബറിലാണ് വീട്ടിൽകയറി  ​ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home