മരണച്ചിറകിൽ വട്ടമിട്ടത് മൂന്ന് മണിക്കൂർ; ഷാർജ വിമാനത്തിന് എന്താണ് പറ്റിയത്, ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 12, 2024, 11:04 AM | 0 min read

തിരുവനന്തപുരം> തിരുച്ചിറപ്പള്ളിയിൽ വിമാന ലാൻഡിങ്ങിനിടെ ഉണ്ടായ സാങ്കേതിക തകരാർ സംബന്ധിച്ച് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ഹൈഡ്രോളിക് ഫൈലിയര്‍ ആണ് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

തിരുച്ചിറപ്പള്ളി –ഷാർജ വിമാനത്തിൽ 144 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അനിശ്ചിതത്വത്തിന്റെ മൂന്ന് മണിക്കൂറാണ് കൂട്ടായ പ്രാർത്ഥനകൾക്കും നിലവിളികൾക്കും ഇടയിൽ ഇവർ ആകാശത്ത് കഴിച്ചു കൂട്ടേണ്ടിവന്നത്.  തിരുവനന്തപുരത്ത് നിന്ന് എത്തിച്ച വിമാനത്തിലാണ് ഇവരെ പിന്നീട് ഷാർജയിലേക്ക് കൊണ്ടുപോയത്.

സാങ്കേതിക തകരാറിനെ തുടര്ന്ന്  എയര്‍ ഇന്ത്യ വിമാനം രണ്ടര മണിക്കൂര്‍ നേരമാണ് തിരുച്ചിറപ്പള്ളിയുടെ ആകാശത്ത് ഇന്ധനം തീർക്കാനായി വട്ടമിട്ട് പറന്നത്. സംഭവത്തില്‍ വ്യോമയാന മന്ത്രാലയവും സിവില്‍ എവിയേഷന്‍ മേധാവിയും റിപ്പോർട്ട് തേടിയിട്ടുണ്ട്.

എയര്‍ ഇന്ത്യയുടെ AXB 613 വിമാനം പറന്നുയർന്ന് ഉടൻ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തിരിച്ചിറക്കുമ്പോൾ തീപിടുത്തവും സ്ഫോടനവും ഉണ്ടാവാം. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ അധികമുള്ള ഇന്ധനം തീർക്കണം. ഇതിനായി രണ്ട് മണിക്കൂര്‍ 33 മിനിറ്റ് ആകാശത്ത് വട്ടമിട്ട് പറന്നത്.

വിമാനം 5.40നാണ് പുറപ്പെട്ടത്. ലാന്ഡിംലഗ് ഗിയര്‍ ഉള്ളിലേക്ക് പോകാത്തതാണ് പ്രശ്‌നമായത്. വിമാനം പറന്നുയർന്ന  ഉടന്‍ തന്നെ പ്രശ്‌നം തിരിച്ചറിഞ്ഞു.  

വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടെന്ന് അറിഞ്ഞയുടന്‍ എല്ലാവിധ തയാറെടുപ്പുകളും നടത്തി. എയർപോർട്ടിൽ 20 ആംബുലന്സുകളും അത്രയും അഗ്നിരക്ഷാ വാഹനങ്ങളും തയാറാക്കി.  



deshabhimani section

Related News

View More
0 comments
Sort by

Home