യുവതിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു; കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണിക്കെതിരെ കേസ്

ബംഗളൂരൂ > യുവതിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ വിനയ് കുൽക്കർണിക്കെതിരെ കേസ്. ഹാവേരി സ്വദേശിനിയുടെ പരാതിയിൽ ബംഗളൂരൂ പൊലീസ് കേസെടുത്തു.
2022ലാണ് സുഹൃത്ത് വഴി കുൽക്കർണിയെ പരിചയപ്പെട്ടതെന്നും 2022 ഓഗസ്റ്റ് 24ന് ബംഗളൂരു വിമാനത്താവളത്തിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിച്ചെന്നും യുവതി പരാതിയിൽ ആരോപിച്ചു. കുൽക്കർണിയുടെ അനുയായി അർജുനെയും കേസിൽ പൊലീസ്
പ്രതി ചേർത്തിട്ടുണ്ട്.
വിനയ് കുൽക്കർണിക്കെതിരെ സിബിഐ അന്വേഷിക്കുന്ന ഒരു കൊലപാതക കേസും നിലവിലുണ്ട്.









0 comments