കാശ്മീരിലെ കുല്‍ഗാമിലുമുണ്ട് 'ഒക്കച്ചങ്ങായിമാര്‍': തരിഗാമിക്ക് അഭിവാദ്യം: റിയാസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2024, 11:37 AM | 0 min read

തിരുവനന്തപുരം> ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗ്ഗീയതകളുടെ മുഖ്യ-പൊതുശത്രു ഇടതുപക്ഷവും സിപിഐഎമ്മുമാണെന്നതിന്റെ ഏറ്റവും ഉറച്ച ദൃഷ്ടാന്തമാണ് ജമ്മു കാശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുല്‍ഗാമിലെ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.

മുഹമ്മദ് യൂസഫ് തരിഗാമിയെ ജയിക്കാനനുവദിച്ചുകൂടാ എന്ന ഇക്കൂട്ടരുടെ വല്ലാത്ത ആഗ്രഹം അതാണ് വ്യക്തമാക്കുന്നത്. ജമാഅത്തെ ഇസ്ലാമിയും ബിജെപിയും ചേര്‍ന്ന അവിശുദ്ധ കൂട്ടുകെട്ടിനെയാണ് അദ്ദേഹം തോല്‍പിച്ചത്. ജനങ്ങളെ തമ്മിലടിപ്പിക്കുന്ന മതവര്‍ഗ്ഗീയ ആശയങ്ങളെ രാഷ്ട്രീയമായി നേരിടുന്ന ഇടതുപക്ഷം തകരണമെന്ന് ഇത്തരം ശക്തികള്‍ എത്രത്തോളം ആഗ്രഹിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കുല്‍ഗാമിലെ ഇവരുടെ നീക്കം.

രാഷ്ട്രീയ വെല്ലുവിളികളെ നേരിട്ട് ഉജ്ജ്വല വിജയം നേടിയ തരിഗാമിക്കും കുല്‍ഗാമിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്കും അഭിവാദ്യങ്ങളര്‍പ്പിക്കുന്നതായും റിയാസ് പറഞ്ഞു.

 



deshabhimani section

Related News

View More
0 comments
Sort by

Home