ബംഗാളിലെ ബലാത്സംഗക്കൊല: പത്തുവയസുകാരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനെത്തിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 07, 2024, 01:12 PM | 0 min read

കൊൽക്കത്ത > പശ്ചിമബം​ഗാളിലെ സൗത്ത് 24 പർ​ഗനാസിൽ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട പത്തുവയസുകാരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനെത്തിച്ചു. കൊൽക്കത്ത ​ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കല്യാണി ജവഹർ ലാൽ നെഹ്റു മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തിച്ചത്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ കൊൽക്കത്ത എയിംസിൽ വച്ച് പോസ്റ്റ്മോർട്ടം നടത്തണമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാൽ എയിംസിലെ ചില തടസങ്ങൾ കാരണം ജെഎൻഎമ്മിലേക്ക് മാറ്റുകയായിരുന്നു.

ശനിയാഴ്ചയാണ് ട്യൂഷൻ ക്ലാസിൽ നിന്ന് മടങ്ങിവരുന്ന വഴി 10 വയസുകാരി ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ മരണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പൊലീസ് ക്യാമ്പ് ആക്രമിച്ചിരുന്നു. കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ പിജി ഡോക്ടർ ക്രൂര ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ടതിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെയാണ് പുതിയ സംഭവങ്ങളും. കുട്ടിയുടെ മരണത്തിൽ പ്രതിഷേധം ശക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Home