വാക്കുതർക്കം; പഞ്ചാബിൽ ആംആദ്മി നേതാവിന് വെടിയേറ്റു

ചണ്ഡീഗഡ് > വാക്കുതർക്കത്തെത്തുടർന്ന് പഞ്ചാബിൽ ആംആദ്മി നേതാവിന് വെടിയേറ്റു. ശിരോമണി അകാലിദൾ നേതാവിന്റെ വെടിയേറ്റ് ആംആദ്മി നേതാവ് മൻദീപ് സിങ്ങിനാണ് വെടിയേറ്റത്.
പഞ്ചാബിലെ ഫസിൽക ജില്ലയിലാണ് സംഭവം. അകാലിദൾ നേതാവ് വർദേവ് സിങ് മാൻ ആണ് വെടിയുതിർത്തതെന്ന് എഎപി എംഎൽഎ ജഗദീപ് കംബോജ് ഗോൾഡി പറഞ്ഞു. മൻദീപ് സിങ് പഞ്ചാബിലെ ജലാലാബാദ് ആശുപത്രിയിൽ ചികിത്സയിലാണ്.









0 comments