ബംഗളൂരുവിൽ എഞ്ചിനീയറിംഗ് കോളേജുകൾക്ക് നേരെ ബോംബ് ഭീഷണി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 07:57 PM | 0 min read

ബംഗളൂരു: ബംഗളൂരു മൂന്ന് എഞ്ചിനീയറിംഗ് കോളേജുകൾക്ക് നേരെ ബോംബ് ഭീഷണി. വെള്ളിയാഴ്ച രാവിലെയാണ്‌ ഇമെയിലിലൂടെ ഭീഷണി ലഭിച്ചത്‌. ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡും ആന്റി സബോട്ടേജ് ടീമും കോളേജ് പരിസരത്ത് പരിശോധന നടത്തി. സംഭവസ്ഥലങ്ങളിൽ  നിന്ന്‌ സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്താൻ സാധിച്ചില്ല. 

ഭീഷണി വ്യാജമാണെന്നാണ്‌ പൊലീസിന്റെ നിഗമനം. അതത് കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ ഔദ്യോഗിക ഇമെയിൽ ഐഡികളിലേക്കാണ്‌ രാവിലെ 7.19ന് ഇമെയിൽ വന്നത്‌. വിവി പുരത്തെ ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ബിഐടി), ബസവനഗുഡിയിലെ ബിഎംഎസ് കോളജ് ഓഫ് എൻജിനീയറിങ് (ബിഎംഎസ്സിഇ), രാമയ്യ കോളജ് എന്നിവിടങ്ങളിലേക്കാണ് ഭീഷണി വന്നത്. സംഭവത്തിൽ വിവി പുരം, ഹനുമന്തനഗർ, സദാശിവനഗർ പൊലീസ് കേസെടുത്തു



 



deshabhimani section

Related News

View More
0 comments
Sort by

Home