ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തിയ കേസ്; പതിനേഴുകാരൻ അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 11:10 AM | 0 min read

ഡൽഹി > കാളിന്ദി കുഞ്ചിലെ നഴ്സിങ് ഹോമിലെ യുനാനി ഡോക്ടർ വെടിയേറ്റു മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.  വ്യക്തി വൈരാ​ഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. നിമ ആശുപത്രിയിലെ ഡോക്ടർ ജാവേദ് അക്തർ (55) ആണ് കൊല്ലപ്പെട്ടത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. രണ്ടാമത്തെ ആളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

വെടിവപ്പു നടത്തിയവരെ കണ്ടാൻ പതിനേഴ്,പതിനാറു വയസു തോന്നിക്കുമെന്നാണ് പൊലീസിനു ലഭിച്ചിരുന്ന പ്രാഥമിക ദൃക്സാക്ഷി മൊഴികൾ.ജാഫ്രബാദിൽ നിന്നാണ് ഇയാൾ തോക്ക് സംഘടിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ കണ്ടെത്താനായത്.

ബുധനാഴ്ച അർധരാത്രിയോടെയാണ് യുവാക്കൾ ആശുപത്രിയിൽ എത്തിയത്. യുവാക്കളിൽ ഒരാൾക്ക് കാലിന് പരിക്കുണ്ടെന്നും അത് ഡ്രസ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. മുറിവ് കെട്ടിയ ശേഷം യുനാനി മെഡിസിൻ പ്രാക്ടീഷണറായ ഡോക്ടർ ജാവേദിന്റെ ക്യാബനിലേക്ക് പോയി. ഡോക്ടറുടെ ക്യാബിനകത്ത് നിന്ന് വെടിയൊച്ച കേട്ടു. ജീവനക്കാർ ഡോക്ടറുടെ ക്യാബനിലേക്ക് ഓടിച്ചെന്ന് നോക്കിയപ്പോൾ‌ തലയിൽ നിന്ന് രക്തം വാർന്ന അവസ്ഥയിലായിരുന്നു ഡോക്ടർ. പ്രതികളെ കണ്ടാൽ പ്രായപൂർത്തിയാകാത്തവരെ പോലെയെണെന്നും ആശുപത്രി ജീവനക്കാർ മൊഴി നൽകിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home