യെച്ചൂരിയെ 
അനുസ്‌മരിച്ച്‌ 
ബംഗാൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 02:24 AM | 0 min read


കൊൽക്കത്ത
സിപിഐ എം ജനറൽ സെക്രട്ടറിയായിരിക്കെ അന്തരിച്ച സീതാറാം യെച്ചൂരിയെ അനുസ്‌മരിച്ച്‌ ബംഗാൾ. പാർടി പശ്ചിമ ബംഗാൾ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിലാണ്‌ വ്യാഴാഴ്ച പ്രമോദ് ദാസ് ഗുപ്ത ഭവനിൽ അനുസ്മരണം സംഘടിപ്പിച്ചത്‌.പാർടിയേയും രാജ്യത്തെ ഇടതുപക്ഷ കൂട്ടായ്‌മയേയും മുന്നോട്ടുനയിക്കുന്നതിൽ നിസ്തുല സംഭാവന നൽകിയ നേതാവാണ്‌ യെച്ചൂരിയെന്ന്‌ യോഗം അനുസ്‌മരിച്ചു.  നൂറുകണക്കിനുപേർ പങ്കെടുത്തു. മുതിർന്ന നേതാവ് ബിമൻ ബസു അധ്യക്ഷനായി. പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ് കാരാട്ട്  മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം, പിബി അംഗം സൂര്യകാന്ത മിശ്ര തുടങ്ങിയവർ സംസാരിച്ചു. യെച്ചൂരിയെ അനുസ്‌മരിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home