​ഗോവിന്ദയ്ക്ക് വെടിയേറ്റ സംഭവം; സമാന്തരമായി അന്വേഷണം ആരംഭിച്ച് ക്രൈം ബ്രാഞ്ച്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 02, 2024, 06:56 PM | 0 min read

മുംബൈ > ബോളിവുഡ് നടനും ശിവസേന നേതാവുമായ ​ഗോവിന്ദയ്ക്ക് സ്വന്തം റിവോൾവറിൽ നിന്ന് വെടിയേറ്റ സംഭവത്തിൽ സമാന്തരമായി ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സ്വന്തം റിവോൾവർ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റെന്നാണ് ​ഗോവിന്ദ പൊലീസിൽ മൊഴി നൽകിയത്. ഇത് വിശ്വാസയോ​ഗ്യമല്ലെന്ന് കണക്കിലെടുത്താണ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

ചൊവ്വ പുലർച്ചെ 4.45ഓടെ ഗോവിന്ദയുടെ വീട്ടിലായിരുന്നു സംഭവം. സ്വയം തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ തോക്ക് അൺലോഡായി വെടി പൊട്ടുകയായിരുന്നു എന്നാണ് ​ഗോവിന്ദ പൊലീസിൽ പറഞ്ഞത്.

കാലിന് ​പരിക്കേറ്റ ഗോവിന്ദയെ  ഉടനെ തന്നെ ജുഹുവിലുളള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കാലിൽ നിന്നും ബുള്ളറ്റ് നീക്കം ചെയ്തെന്നും നടന്റെ ആരോ​ഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഗോവിന്ദയുടെ റിവോൾവറിന് ലൈസൻസുണ്ട്. റിവോൾവറിന് ഇരുപത് വർഷത്തെ പഴക്കമുള്ളതായും നടൻ പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home