ആനന്ദ് അംബാനിയുടെ വിവാഹം ഭരണഘടനയോടുള്ള വെല്ലുവിളി: രാഹുൽ ​ഗാന്ധി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2024, 06:50 PM | 0 min read

മുംബൈ >  ആനന്ദ് അംബാനിയുടെ വിവാഹം ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് രാഹുൽ ​ഗാന്ധി. ആയിരക്കണക്കിന് കോടി രൂപയാണ് മുകേഷ് അംബാനി ആനന്ദിന്റെ വിവാഹത്തിന് ചെലവഴിച്ചത്. ഹരിയാനയിലെ സോനിപത്തിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശതകോടീശ്വരൻമാർക്ക് വേണ്ടി ഭരണഘടനയെ ആക്രമിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

മുകേഷ് അംബാനി മകന്റെ വിവാഹത്തിനായി കോടികൾ മുടക്കിയത് ജനങ്ങൾ കണ്ടതാണ്. രാജ്യത്തെ ചിലയാളുകൾക്ക് കോടികൾ മുടക്കി മക്കളുടെ വിവാഹം നടത്താനുള്ള അവസരമൊരുക്കുകയാണ് മോദി. അതേസമയം കർഷകന് മക്കളുടെ വിവാഹം നടത്താൻ കടം വാങ്ങേണ്ട അവസ്ഥയാണ് ഉള്ളത്. ഇത് ഭരണഘടനയോടുള്ള വെല്ലുവിളിയല്ലാതെ മറ്റെന്താണെന്നാണ് രാഹുൽ ​ഗാന്ധി ചോദിക്കുന്നത്.

മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടേയും രാധിക മെർച്ചന്റിന്റേയും ആഡംബര വിവാഹം രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയതാണ്. നിരവധി പ്രമുഖ വ്യക്തിത്വങ്ങളാണ് വിവാഹത്തിനായി മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലേക്ക് വന്നത്.
 



deshabhimani section

Related News

View More
0 comments
Sort by

Home