മണിപ്പുരിൽ വീണ്ടും സംഘർഷം; മെയ്തി യുവാക്കളെ തട്ടികൊണ്ടുപോയി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2024, 07:40 AM | 0 min read

ഇംഫാല്‍> മണിപ്പുരിൽ വീണ്ടും സംഘർഷം.  മൂന്ന്‌  മെയ്തി യുവാക്കളെ കുക്കികൾ ബന്ദികളാക്കിയതിനെ തുടർന്നാണ്‌ സംഘർഷാവസ്ഥ ഉടലെടുത്തത്‌. കേന്ദ്രസർവീസിലേക്കുള്ള പരീക്ഷ എഴുതാനെത്തിയ മൂന്ന്‌ യുവാക്കളെയാണ്‌ ബന്ദികളാക്കിയത്‌.  ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രി ബിരേൻ സിങ്ങിനോട് അഭ്യർഥിക്കുന്ന വിഡിയോ വൈറലായതോടെയാണ്‌ ഇംഫാൽ താഴ്‌വരയിൽ വീണ്ടും സംഘർഷസാഹചര്യം ഉണ്ടായത്‌. ബന്ദികളാക്കിയവരിൽ ഒരാളെ  കുക്കികൾ മോചിപ്പിച്ചു.

ഇംഫാൽ ഈസ്റ്റ് അതിർത്തിയിൽ നിന്നാണ്‌ യുവാക്കളെ ഗ്രാമസംരക്ഷണസേന കൊണ്ടുപോയതെന്നാണ്‌ റിപ്പോർട്ട്‌. മണിപ്പുരിൽ കലാപം തുടങ്ങിയശേഷം കുക്കികളും മെയ്തികളും അതിർത്തികൾ മുറിച്ചുകടക്കാറില്ല.



deshabhimani section

Related News

View More
0 comments
Sort by

Home