വേ​ഗത കുറയ്ക്കാൻ ആവശ്യപ്പെട്ടു; ഡൽഹിയിൽ പൊലീസ് ഉദ്യോ​ഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 29, 2024, 03:25 PM | 0 min read

ന്യൂഡൽഹി > ഡൽഹിയിൽ പൊലീസ് കോൺസ്റ്റബിളിനെ കാറിടിച്ച് കൊലപ്പെടുത്തി. കാറിന്റെ വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആക്രമണമുണ്ടായത്.  ഡൽഹി ന​ഗ്ലോയിലാണ് സംഭവം. ഡൽഹി നഗ്ലോയിലെ പൊലീസ് കോൺസ്റ്റബിൾ സന്ദീപ് (30) ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി ബൈക്കിൽ വരികയായിരുന്ന സന്ദീപിനെ കാർ മറികടക്കാൻ ശ്രമിച്ചു. അമിതവേഗത്തിൽ കാർ ഓടിക്കുകയായിരുന്ന ഡ്രൈവറോട് വേഗത കുറയ്ക്കാൻ സന്ദീപ് ആവശ്യപ്പെട്ടു. തുടർന്ന് കാറിന്റെ വേഗത കൂട്ടി സന്ദീപിന്റെ ബൈക്കിൽ പിന്നിൽ ഇടിച്ചത്. കറിടിച്ചതിന് ശേഷം 10 മീറ്ററോളം ദൂരം സന്ദീപിനെ റോഡിലൂടെ വലിച്ചിഴച്ചു.
 
സന്ദീപിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ശേഷം മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കാറിൽ രണ്ട് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവർ സംഭവം നടന്ന ഉടനെ കാർ ഉപേക്ഷിച്ച് രക്ഷപെട്ടതായി പൊലീസ് പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home