ബം​ഗാളിലെ ബലാത്സം​ഗക്കൊല ; ഇടതുപക്ഷ സംഘടനകളുടെ വൻ പ്രതിഷേധ മാർച്ച്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 28, 2024, 01:54 AM | 0 min read


കൊൽക്കത്ത
ആർ ജി കർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ജൂനിയർ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത്‌ കൊന്ന സംഭവത്തിൽ നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട്‌ ഇടതുപക്ഷ വിദ്യാർഥി–- യുവജന–- മഹിളാ സംഘടനകളുടെ ആഭിമുഖ്യത്തിൽ കൊൽക്കത്തയിൽ വൻ റാലി. കുറ്റവാളികളെ മുഴുവൻ പിടികൂടണം എന്നാവശ്യപ്പെട്ട്‌ "എസ്‌പ്ലനേഡ്‌ കൈയടക്കുക' എന്ന ആഹ്വാനവുമായാണ്‌ പ്രതിഷേധം നടന്നത്‌. പ്രക്ഷോഭങ്ങളിൽനിന്ന്‌ ജനശ്രദ്ധ തിരിച്ചുവിട്ട് അന്വേഷണം വഴിതെറ്റിക്കാനുള്ള മമത സർക്കാരിന്റെ നീക്കം അനുവദിക്കില്ലെന്ന്‌ അധ്യക്ഷയായ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖർജി പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home