ലോറി കണ്ടെത്തിയില്ലെങ്കിൽ താൻ കള്ളക്കടത്തുകാരനെന്ന്‌ മുദ്ര കുത്തപ്പെട്ടേനെ: മനാഫ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 26, 2024, 03:05 PM | 0 min read

ഷിരൂർ > ലോറി കണ്ടെത്തിയില്ലെങ്കിൽ താൻ കള്ളക്കടത്തുകാരനെന്ന്‌ മുദ്ര കുത്തപ്പെട്ടേനെയെന്ന്‌ മനാഫ്‌. ഷിരൂർ മണ്ണിടിച്ചലിൽ ജീവൻ നഷ്‌ടമായ അർജുനേയും സഞ്ചരിച്ച ലോറിയേയും കണ്ടെത്തിയ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു ലോറി ഉടമയായ മനാഫ്‌.

‘തനിക്കെതിരെ നിരവധി വ്യാജവാർത്തകളാണ്‌ സോഷ്യൽ മീഡിയയിൽ പരന്നത്‌. ലോറിയിൽ രഹസ്യ അറ ഉണ്ടായിരുന്നു. ഈ അറയിൽ ചന്ദനത്തടികളും, ലഹരി വസ്‌തുക്കളും ഉണ്ടായതിനാലാണ്‌ താൻ ലോറി തിരയാൻ ആവശ്യപ്പെട്ടത്‌ എന്ന്‌ തരത്തിലുള്ള ചർച്ചകൾ വരെ ഉണ്ടായി. ഇതിനെല്ലാമുള്ള ഉത്തരമാണ്‌ ഇപ്പോൾ ഈ കാണുന്നതെന്നും’ മനാഫ്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home