ലഖ്നൗവിൽ ബാങ്ക് ജീവനക്കാരി കുഴഞ്ഞു വീണ് മരിച്ചു: ജോലി സമ്മർദ്ദംമൂലമെന്ന് ആരോപണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 25, 2024, 12:51 PM | 0 min read

ലഖ്നൗ >  ലഖ്നൗവിൽ ബാങ്ക് ജീവനക്കാരി കുഴഞ്ഞു വീണ് മരിച്ചു. ​ഗോമതി ന​ഗറിലെ എച്ച്ഡിഎഫ്സി ബാങ്കിന്റെ വിഭൂതി ഖണ്ഡ് ബ്രാഞ്ചിലെ ഉദ്യോ​ഗസ്ഥയായ സദഫ് ഫാത്തിമയാണ് മരിച്ചത്. ജോലി സമ്മർദ്ദമാണ് മരണത്തിലേക്ക് നയിച്ചതെന്ന് സഹപ്രവർത്തകർ ആരോപിച്ചു.

വിഭൂതി ഖണ്ഡ് ബ്രാഞ്ചിലെ അഡീഷണൽ ഡെപ്യൂട്ടി വൈസ് പ്രിഡന്റാണ് ഫാത്തിമ. ഒഫീസിൽ ജോലി ചെയ്യുന്നതിനിടെ കസേരയിൽനിന്നും ഫാത്തിമ കുഴഞ്ഞ് വീഴുകയായിരുന്നെന്ന് സഹപ്രവർത്തകർ പറഞ്ഞു. ഉടനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതശരീരം പോസ്റ്റ്മോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. 

ബഹുരാഷ്‌ട്ര സ്ഥാപനമായ ഏണ്‍സ്റ്റ് ആൻഡ് യങ് ഇന്ത്യയിലെ (ഇവൈ) പുണെ ഓഫീസിൽ മലയാളിയായ ചാർട്ടേഡ്‌ അക്കൗണ്ടന്റ്‌ അന്ന സെബാസ്‌റ്റ്യൻ (26) അമിത ജോലിസമ്മർദ്ദത്തെ തുടർന്ന്‌ മരിച്ചിരുന്നു. ഈ സംഭവത്തിന് സമാനമാണ് സദഫ് ഫാത്തിമയുടെ മരണമെന്നാണ് സംശയം.
 



deshabhimani section

Related News

View More
0 comments
Sort by

Home