വീട്ടിൽ വച്ച് ​ഗർഭച്ഛിദ്രം; യുവതി മരിച്ചു: ഭർത്താവും ഭർതൃപിതാവും പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 25, 2024, 10:24 AM | 0 min read

പുണെ > വീട്ടിൽ വച്ച് ​ഗർഭച്ഛിദ്രം നടത്തിയതിനെത്തുടർന്ന് ഇരുപത്തിനാലുകാരി മരിച്ചു. സംഭവത്തിൽ യുവതിയുടെ ഭർത്താവും ഭർതൃപിതാവും പിടിയിലായി. 4 മാസം ​ഗർഭിണിയായിരുന്ന യുവതിയാണ് മരിച്ചത്. കേസിൽ യുവതിയുടെ ഭർതൃമാതാവിനെയും പ്രതി ചേർത്തിട്ടുണ്ട്. ഗർഭച്ഛിദ്രം വഴി പുറത്തെടുത്ത നാലുമാസം പ്രായമായ ഭ്രൂണം കൃഷിസ്ഥലത്ത് കുഴിച്ചിട്ടതായി അന്വേഷണ സംഘം കണ്ടെത്തി. ഗർഭച്ഛിദ്രം നടത്തിയ ഡോക്ടറും നിരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു.

2017ലാണ് യുവതി വിവാഹിതയാകുന്നത്. ഇവർക്ക് 2 മക്കളുണ്ട്. മൂന്നാമതും ​ഗർഭിണിയായതോടെ ​ഗർഭച്ഛിദ്രം നടത്താൻ തീരുമാനിക്കുകയായിരുന്നു. പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ​ഗർഭച്ഛിദ്രം നടത്താൻ കുടുംബം തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. ​ഗർഭച്ഛിദ്രത്തിനു ശേഷം അമിത രക്തസ്രാവമുണ്ടായതിനെത്തുടർന്ന് യുവതിയുടെ നില വഷളാവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

യുവതിയുടെ സഹോദരന്റെ പരാതിയിലാണ് കേസെടുത്തത്. ബിഎൻഎസ്85, 90, 91 വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home