തൃണമൂൽ എംഎൽഎയെ ചോദ്യം ചെയ്‌തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 25, 2024, 02:16 AM | 0 min read



കൊൽക്കത്ത
ആർ ജി കർ മെഡിക്കൽ കോളേജിൽ  ജൂനിയർ ഡോക്ടറെ ബലാത്സംഗംചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ ഒരു തൃണമൂൽ കോൺഗ്രസ് എംഎൽഎയെ കൂടി സിബിഐ ചോദ്യംചെയ്തു. ഉത്തര 24 പർഗാനാസ്  ജില്ലയിലെ  പാനിഹട്ടിൽ നിന്നുള്ള നിയമസഭാംഗമായ നിർമൽ ഘോഷിനെയാണ് സിബിഐ ആസ്ഥാനത്ത് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.

ഡോക്ടറുടെ  മൃതദേഹം അച്ഛനമ്മമാരുടെ എതിർപ്പ് അവഗണിച്ച് ധൃതി പിടിച്ച് സംസ്‌കരിക്കാൻ ഇടപെട്ടത്‌ നിർമൽ ഘോഷ് ആണെന്ന്‌ ആരോപണം ഉയർന്നിരുന്നു. കൊലപാതകം നടന്ന ദിവസം എംഎൽഎ ആശുപത്രിയിൽ എത്തി മുൻ പ്രിൻസിപ്പൽ സുദീപ് ഘോഷുമായി ഏറെ നേരം സംസാരിച്ചതും വിവാദമായി. മെഡിക്കൽ കോളേജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് തൃണമൂൽ എംഎൽഎ സുദീപ്തോ റോയിയെ സിബിഐ  ചോദ്യം ചെയ്‌തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home