ബിഹാറിൽ വീണ്ടും പാലം തകർന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 24, 2024, 02:14 AM | 0 min read

പറ്റ്‌ന > ബിഹാറിൽ പറ്റ്‌ന ജില്ലയിൽ നിർമാണത്തിലുള്ള പാലം തകർന്നു. ഞായറാഴ്‌ച രാത്രിയുണ്ടായ സംഭവത്തിൽ ആളപായമില്ല. 2011ൽ മുഖ്യമന്ത്രി നിതീഷ്‌ കുമാർ നിർമാണോദ്‌ഘാടനം നടത്തി 1600 കോടി ചെലവിൽ പൂർത്തിയാകുന്ന പദ്ധതിയാണ്‌ പാതിവഴിയിൽ തകർന്നത്‌. 5.57 കിലോമീറ്റർ നീളമുള്ള പാലം സമസ്‌തിപൂർ, പറ്റ്‌ന എന്നീ  ദേശീയ പാതങ്ങളെ ബന്ധിപ്പിച്ച്‌ ഗതാഗതപ്രശ്‌നങ്ങൾക്ക്‌ പരിഹാരം കണ്ടെത്തുമായിരുന്നു. എന്നാൽ നിർമാണത്തിൽ പാലം തകർന്നതോടെ പദ്ധതിയുടെ നിർമാണത്തിൽ പാകപിഴകളുണ്ടെന്നാണ്‌ പ്രതിപക്ഷ വാദം.

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ പാലം തകരുന്നത്‌ നിത്യ സംഭവമായി തുടരുകയാണ്‌. അതിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ്‌ പറ്റ്‌നയിലുണ്ടായത്‌. ഇതുവരെ ബിഹാറിൽ 15 പാലങ്ങളാണ്‌ തകർന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home