കെജ്‌രിവാളിന്റെ കസേര 
ഒഴിച്ചിട്ട് അതിഷി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 23, 2024, 11:17 PM | 0 min read

ന്യൂഡൽഹി > അരവിന്ദ്‌ കെജ്‌രിവാൾ മുഖ്യമന്ത്രിയായിരിക്കെ ഓഫീസിൽ ഉപയോഗിച്ച കസേരയിൽ ഇരിക്കാതെ പുതിയ മുഖ്യമന്ത്രി അതിഷി.

സത്യപ്രതിജ്ഞയ്‌ക്കുശേഷം  ആദ്യമായി ഓഫീസിൽ എത്തിയ അതിഷി മറ്റൊരു കസേരയാണ്‌ ഉപയോഗിച്ചത്‌. കെജ്‌രിവാളിന്റെ കസേര ഇതിനോട്‌ ചേർത്തിട്ടു. ശ്രീരാമന്റെ പാദുകം സിംഹാസനത്തിൽ പ്രതിഷ്‌ഠിച്ച്‌  ഭരതൻ അധികാരം കയ്യാളിയതുപോലെ നാല്‌ മാസം താൻ മുഖ്യമന്ത്രിയായി  പ്രവർത്തിക്കുമെന്ന്‌  അതിഷി പറഞ്ഞു.

അതിഷി ഭരണഘടനയെ അവഹേളിക്കുകയാണെന്ന്‌ കോൺഗ്രസും ബിജെപിയും ആരോപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home