സിബിഐക്ക്‌ സുപ്രീംകോടതിയുടെ താക്കീത്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 21, 2024, 02:31 AM | 0 min read


ന്യൂഡൽഹി
പശ്‌ചിമ ബംഗാളിലെ എല്ലാ കോടതികളും ശത്രുതാപരമായാണ്‌ പെരുമാറുന്നതെന്ന്‌ ആരോപിച്ച സിബിഐക്ക്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം. ബംഗാളിലെ കോടതികളിൽ വിശ്വാസമില്ലെന്നും അതുകൊണ്ട്‌ ഒരു കേസിന്റെ വിചാരണ പുറത്തേക്ക്‌ മാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു സിബിഐയുടെ ഹർജി.

എല്ലാ കോടതികളെയും അടച്ചാക്ഷേപിച്ചാൽ ഏജൻസിക്ക്‌ എതിരെ കോടതിഅലക്ഷ്യ നടപടി സ്വീകരിക്കേണ്ടി വരുമെന്ന്‌ ജസ്‌റ്റിസുമാരായ അഭയ്‌ എസ്‌ ഓഖ, പങ്കജ്‌ മിത്തൽ എന്നിവരുടെ ബെഞ്ച്‌ മുന്നറിയിപ്പ്‌ നൽകി.  ഈ ഹർജി തയ്യാറാക്കിയ ഉദ്യോഗസ്ഥർ നിരുപാധികം ഖേദം പ്രകടിപ്പിക്കണമെന്നും അതിനുശേഷം ഹർജി പിൻവലിക്കാൻ അനുമതി നൽകുന്നത്‌ പരിഗണിക്കാമെന്നും കോടതി പറഞ്ഞു. കടുത്ത നിരീക്ഷണങ്ങൾ ഒഴിവാക്കണമെന്നും ഭാവിയിൽ ഇത്തരം തെറ്റായ നടപടി ഉണ്ടാകില്ലെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ഉറപ്പുനൽകിയതോടെ സുപ്രീംകോടതി ഹർജി തള്ളി.



deshabhimani section

Related News

View More
0 comments
Sort by

Home