ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രി ; സാമ്പത്തിക ക്രമക്കേടിൽ 
തൃണമൂൽ നേതാവിനെ ചോദ്യം ചെയ്‌തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 19, 2024, 11:34 PM | 0 min read


കൊൽക്കത്ത
ആർ ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് എംഎൽഎ സുദീപ്തോ റോയിയെ എൻഫോഴ്സ്‌മെന്റ്‌ ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തു.  പശ്ചിമ ബംഗാൾ മെഡിക്കൽ കൗൺസിൽ പ്രസിഡന്റും ആർ ജി കർ പേഷ്യന്റ്‌സ് വെൽഫെയർ കമ്മിറ്റിയുടെ കൺവീനറുമായ റോയിയെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഹൂഗ്ലി ശ്രീരാംപൂരിൽ നിന്നുള്ള എംഎൽഎയായ ഇയാളുടെ വീടും  ഓഫീസും സ്ഥാപനങ്ങളും റെയ്‌ഡ്‌ ചെയ്‌തു ഇഡിയും സിബിഐയും നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു. ഇയാളുമായി അടുത്തബന്ധമുള്ള തൃണമൂൽ പ്രവർത്തകരുടെ വീടുകളിലും സ്ഥാപനങ്ങളിലും തിരച്ചിൽ നടത്തി.

മീനാക്ഷി മുഖർജി 
മൊഴി നൽകി
ആർ ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടർന്ന്‌ നടക്കുന്ന ജനകീയ സമരത്തെക്കുറിച്ച് വിവരങ്ങൾ ആരായാൻ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖർജിയെ സിബിഎ ആസ്ഥാനത്തേക്ക് വിളിപ്പിച്ചു.  സിബിഐ ആവശ്യപ്പെട്ടാൽ  അന്വേഷണത്തെ സഹായിക്കാൻ ഇനിയും പോകുമെന്ന് മൊഴി നൽകിയ ശേഷം മീനാക്ഷി മാധ്യമങ്ങളോട്‌ പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home