ഖമനേയിയെ തള്ളി ഇന്ത്യ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 18, 2024, 02:29 AM | 0 min read


ന്യൂഡൽഹി
ഇന്ത്യയിലെ മുസ്ലിങ്ങളുടെ അവസ്ഥ മോശമാണെന്ന ഇറാൻ പരമോന്നത നേതാവ്‌ ആയത്തൊളള അലി ഖമനേയിയുടെ പ്രസ്‌താവനയെ തള്ളി ഇന്ത്യ. തെറ്റിദ്ധാരണാജനകവും അംഗീകരിക്കാനാകാത്തതുമാണ് പ്രസ്താവനയെന്നും ഇന്ത്യയിലെ  ന്യൂനപക്ഷങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്ന രാജ്യങ്ങൾ സ്വന്തം നാട്ടിലെ അവസ്ഥ കൂടി പരിഗണിക്കണമെന്നും  വിദേശമന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു. മ്യാൻമറിലോ ഗാസയിലോ ഇന്ത്യയിലോ മുസ്ലീങ്ങൾ അനുഭവിക്കുന്ന ദുരിതം അവഗണിച്ചാൽ  നമുക്ക് സ്വയം മുസ്ലീങ്ങളായി കണക്കാക്കാനാവില്ലന്നായിരുന്നു ഖമനേയിയുടെ പ്രസ്‌താവന.
 



deshabhimani section

Related News

View More
0 comments
Sort by

Home