യുപിഐയിലൂടെ 5 ലക്ഷംവരെ കൈമാറാം ; ഇന്നുമുതൽ പ്രാബല്യത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 17, 2024, 12:17 AM | 0 min read


ന്യൂഡൽഹി
നികുതി ഒടുക്കലടക്കമുള്ള  പ്രത്യേക ഇടപാടുകൾക്ക്‌   യുപിഐയിലൂടെ ഇനിമുതൽ അഞ്ചുലക്ഷം രൂപവരെ കൈമാറാം.  യുപിഐ ഇടപാട് പരിധി ഉയര്‍ത്താനുള്ള നാഷണല്‍ പേയ്‌മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ) നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. നിലവില്‍ ഒരു ലക്ഷം രൂപയായിരുന്നു പരിധി. ഇന്നുമുതൽ പ്രാബല്യത്തിൽവരും. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഹരി നിക്ഷേപം, ആര്‍ബിഐ റീട്ടെയില്‍ ഡയറക്ട് സ്‌കീമുകള്‍ എന്നിവയിലേക്കുള്ള യുപിഐ   ഇടപാടുകളുടെ പരിധിയും സമാനമായ രീതിയില്‍ ഉയര്‍ത്തി. ബാങ്കുകളും യുപിഐ ആപ്പുകളും ഇതനുസരിച്ച് നടപടി സ്വീകരിക്കണമെന്ന് എന്‍പിസിഐ നിര്‍ദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home