മീററ്റിൽ കെട്ടിടം തകർന്ന് 10 പേർക്ക് ദാരുണാന്ത്യം; 5 പേരെ രക്ഷപ്പെടുത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 15, 2024, 10:39 AM | 0 min read

ലഖ്നൗ> ഉത്തർപ്രദേശിൽ ബഹുനില കെട്ടിടം തകർന്നു വീണ് 10 പേർക്ക് ദാരുണാന്ത്യം. ലോഹ്യനഗർ മേഖലയിലെ സാക്കിര്‍ കോളനിയിലുള്ള മൂന്നുനില കെട്ടിടമാണ് തകര്‍ന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ 15 പേരാണ് കുടുങ്ങിക്കിടന്നിരുന്നത്. എല്ലാവരെയും പുറത്തെടുത്തു. അഞ്ചുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രിയോടെയാണ് മീററ്റിൽ മൂന്നു നില കെട്ടിടം തകർന്നുവീണത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന കനത്ത മഴയാണ് കെട്ടിടം തകരാൻ കാരണമെന്നാണ് സൂചന.

സ്‌നിഫര്‍ നായകളെ ഉപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലെ മനുഷ്യസാന്നിധ്യം കണ്ടെത്തിയത്. എന്‍ഡിആര്‍എഫ്., എസ്ഡിആര്‍എഫ്., അഗ്നിശമന സേന, പൊലീസ് തുടങ്ങിയവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.
 



deshabhimani section

Related News

View More
0 comments
Sort by

Home