ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ; ഭിവാനിയിൽ ഓംപ്രകാശ്‌ 
സിപിഐ എം സ്ഥാനാർഥി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2024, 02:26 AM | 0 min read


ന്യൂഡൽഹി
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ഭിവാനി മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർഥിയായി സിപിഐ എമ്മിലെ ഓം പ്രകാശ്‌ മത്സരിക്കും. കോൺഗ്രസ്‌ പിന്തുണ പ്രഖ്യാപിച്ചു. ഭിവാനിയിൽ വൻജനസ്വാധീനമുള്ള നേതാവായ ഓം പ്രകാശ്‌ പാർടി ജില്ലാസെക്രട്ടറിയും സംസ്ഥാനകമ്മിറ്റി അംഗവുമാണ്‌. പൊതുമേഖല ബാങ്കിൽ ചീഫ്‌ മാനേജർ ആയിരിക്കെ സ്വയംവിരമിച്ചാണ്‌ പൂർണ സമയ പൊതുപ്രവർത്തനത്തിലേക്ക്‌ എത്തിയത്‌. 2020–-2021ലെ ഐതിഹാസിക കർഷകസമരത്തിനും വിവിധ വിഭാഗം തൊഴിലാളികളുടെ അവകാശസമരങ്ങൾക്കും നേതൃത്വം നൽകി.

സംസ്ഥാനത്ത്‌ 10 വർഷമായി നീളുന്ന ബിജെപിയുടെ ദുർഭരണം ഇത്തവണ അവസാനിപ്പിക്കാനാകുമെന്ന് പാർടി സംസ്ഥാന സെക്രട്ടറി സുരേന്ദർ സിങ്‌ പറഞ്ഞു. സിപിഐ എം, സിപിഐ, കോൺഗ്രസ്‌ നേതാക്കളുടെ സാന്നിധ്യത്തിൽ ഓം പ്രകാശ്‌ പത്രിക നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home