പതിറ്റാണ്ടുകൾ നീണ്ട ബന്ധം ; മികച്ച എഴുത്തുകാരൻ, കഴിവുറ്റ പാർലമെന്റേറിയൻ : ഡി രാജ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 12, 2024, 11:02 PM | 0 min read


വിദ്യാർഥിപ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന കാലംമുതൽതന്നെ സീതാറാമുമായി സഹകരിച്ചിരുന്നു. ദേശീയ രാഷ്ട്രീയരംഗത്ത്‌ സജീവമായതിനുശേഷം പല വേദികളിലും ഞങ്ങൾ ഒരുമിച്ചു. ഐക്യമുന്നണി സർക്കാരിന്റെ സ്റ്റിയറിങ് കമ്മിറ്റിയിൽ ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. ഒന്നാം യുപിഎ സർക്കാരിന്റെ പൊതുമിനിമം പരിപാടി തയ്യാറാക്കുന്നതിലും ഞങ്ങൾ കൈകോർത്തു. പാർലമെന്റ്‌ അംഗങ്ങളെന്ന നിലയിലും ഞങ്ങൾക്ക്‌ ഒന്നിച്ച്‌ പ്രവർത്തിക്കാൻ സാഹചര്യങ്ങളുണ്ടായി.

രാജ്യസഭയിൽ ഇടതുപക്ഷത്തിന്റെ നിലപാടുകൾ ഞങ്ങൾ അരക്കിട്ടുറപ്പിച്ചു. അദ്ദേഹം സിപിഐ എമ്മിന്റെയും ഞാൻ സിപിഐയുടെയും ജനറൽ സെക്രട്ടറി പദവികൾ വഹിക്കാൻ തുടങ്ങിയപ്പോൾ ഇടതുപക്ഷത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കാനും മതനിരപേക്ഷ, ജനാധിപത്യ ശക്തികൾക്ക്‌ കൂടുതൽ കരുത്തുപകരാനുംവേണ്ടി ഞങ്ങൾ കൂടുതൽ അടുത്ത്‌ പ്രവർത്തിച്ചു. തെളിഞ്ഞ രീതിയിൽ വസ്‌തുതകളെ അവതരിപ്പിക്കുന്ന മികച്ച എഴുത്തുകാരനും കഴിവുറ്റ പാർലമെന്റേറിയനും കരുത്തുറ്റ നേതാവുമായിരുന്നു സീതാറാം. കമ്യൂണിസ്റ്റ്‌–-ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഏറ്റവും കരുത്തുറ്റ നേതാവായ അദ്ദേഹത്തിന്റെ വിയോഗം ഇടത്‌, ജനാധിപത്യ ശക്തികൾക്ക്‌ വലിയ നഷ്ടമാണ്‌. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സിപിഐ എമ്മിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു.

(സിപിഐ ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)



deshabhimani section

Related News

View More
0 comments
Sort by

Home