ഇന്ത്യയിൽ എംപോക്സ് രോ​ഗബാധ സ്ഥിരീകരിച്ചിട്ടില്ല: കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 09, 2024, 02:47 PM | 0 min read

ന്യൂഡൽഹി > ഇന്ത്യയിൽ എംപോക്സ് രോ​ഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. എംപോക്സ് ലക്ഷണങ്ങളെന്ന് സംശയിച്ച് പരിശോധന നടത്തിയ സാമ്പിളുകളുടെ ഫലം നെ​ഗറ്റീവായതായി കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി അപൂർവ ചന്ദ്ര അറിയിച്ചു.

പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (എൻഐവി) ഇതുവരെ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എംപോക്സ് രോ​ഗബാധ സംശയിക്കുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും സംസ്ഥാനങ്ങൾക്കും, കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും  നിർദേശം നൽകി.

രാജ്യത്ത് മങ്കി പോക്സ്(എം പോക്സ്) രോഗ ലക്ഷണങ്ങളോടെ ഒരാൾ ഇന്നലെ ചികിത്സ തേടിയിരുന്നു. നിലവിൽ എംപോക്സ് രോഗം 116 രാജ്യങ്ങളിൽ പടർന്നുകഴിഞ്ഞതായി  ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തു. എംപോക്സിന്റെ വ്യാപന പശ്ചാത്തലത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തര ശ്രദ്ധ വേണ്ട എംപോക്സിനെ ഗ്രേഡ് 3 എമർജൻസി വിഭാഗത്തിലാണ്  ഉൾപ്പെടുത്തിയിരിക്കുന്നത്.
 



deshabhimani section

Related News

View More
0 comments
Sort by

Home