ആകാശ എയറിൽ പഴകിയ ഭക്ഷണ പാക്കറ്റ്: പരാതി അന്വേഷിക്കുമെന്ന് കമ്പനി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 09, 2024, 12:54 PM | 0 min read

ഡൽഹി > ആകാശ എയറിൽ എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഭക്ഷണ പാക്കറ്റ് ലഭിച്ചെന്ന് പരാതി. ക്യു.പി 1883 ഗൊരഖ്പൂർ-ബെംഗളൂരു വിമാനത്തിലെ യാത്രികന്റേതാണ് പരാതി. യാത്രികൻ ആകാശ എയറിന് നേരിട്ട് പരാതി നൽകിയതിനാൽ അന്വേഷിക്കാമെന്ന് കമ്പനി അറിയിച്ചു.

സമൂഹമാധ്യമത്തിലാണ് യാത്രക്കാരൻ ഇക്കാര്യം ആദ്യം ഉന്നയിച്ചത്. വിമാനകമ്പനി പോസ്റ്റ് ശ്രദ്ധിക്കുകയും തെറ്റ് സമ്മതിക്കുകയും ചെയ്തിരുന്നു. യാത്രക്കാരുമായി ആശയവിനിമയം നടത്തി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അന്വേഷണം നടത്തുകയാണെന്നും ആകാശ എയർ അറിയിച്ചു. സംഭവത്തിൽ അതീവ വിഷമമുണ്ടെന്നും കമ്പനി പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home