ഉത്തർപ്രദേശിൽ മൂന്ന് നില കെട്ടിടം തകർന്ന് മരണം എട്ട് ആയി; നിരവധി പേർക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 08, 2024, 06:59 PM | 0 min read

ലഖ്‌നൗ > ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ മൂന്ന് നില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ട് ആയി. 28 പേർക്ക് പരിക്കേറ്റു. രാജ് കിഷോർ (27), രുദ്ര യാദവ് (24), ജഗ്രൂപ് സിംഗ് (35) എന്നിവരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തനത്തിനിടെ കണ്ടെടുത്തതായി സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്) റിലീഫ് കമ്മീഷണർ ജി എസ് നവീൻ പറഞ്ഞു.

നാല് വർഷം മുമ്പാണ് കെട്ടിടം നിർമ്മിച്ചത്. സംഭവ സമയത്ത് ചില നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നതായും പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ട് 4:45 നാണ് അപകടമുണ്ടായത്. സംഭവം നടക്കുമ്പോൾ ഭൂരിഭാഗം ആളുകളും താഴത്തെ നിലയിൽ ജോലി ചെയ്യുകയായിരുന്നു.

സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ട്രക്കും കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന് തകര്‍ന്നിരുന്നു. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, അഗ്നിരക്ഷാസേന തുടങ്ങിയവര്‍ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home