ഭിന്നശേഷിക്കാരെ അധിക്ഷേപിച്ചു; മോട്ടിവേഷണൽ സ്പീക്കർ മഹാവിഷ്ണു അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 08, 2024, 10:16 AM | 0 min read

ചെന്നൈ > ഭിന്നശേഷിക്കാരെപ്പറ്റി അധിക്ഷേപ പരാമർശം നടത്തിയ മോട്ടിവേഷണൽ സപീക്കർ മഹാവിഷ്ണു അറസ്റ്റിൽ. ഓസ്ട്രേലിയലിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിലെത്തിയപ്പോഴാണ് മഹാവിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. പരംപൊരുൾ ഫൗണ്ടേഷന്റെ സ്ഥാപകനാണ് ഇയാൾ. സെപ്തംബർ അഞ്ചിന് സെയ്താപേട്ട്, അശോകന​ഗർ എന്നിവിടങ്ങളിലെ സ്കൂളുകളിൽ നടത്തിയ വിവാദ പ്രഭാഷണത്തെത്തുടർന്നാണ് അറസ്റ്റ്.

ഭിന്നശേഷിക്കാരെ അപമാനിക്കുന്ന തരത്തിലായിരുന്നു മഹാവിഷ്ണുവിന്റെ പ്രസം​ഗം. മുജ്ജന്മത്തിലെ പ്രവൃത്തികളുടെ ഫലമായാണ് പാവപ്പെട്ടവരും ഭിന്നശേഷിക്കാരുമായി ആളുകൾ ജനിക്കുന്നതെന്നായിരുന്നു വിവാദമായ പരാമർശം. പരാമർശത്തെ ചോദ്യം ചെയ്ത കാഴ്ചപരിമിതിയുള്ള അധ്യാപികയെ ഇയാൾ അപമാനിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.


 



deshabhimani section

Related News

View More
0 comments
Sort by

Home