ജൂനിയർ ഡോക്‌ടറുടെ കൊലപാതകം ; ‘പൊലീസ് പണം വാ​ഗ്ദാനം ചെയ്തു' ; മാതാപിതാക്കളുടെ വെളിപ്പെടുത്തൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2024, 01:41 AM | 0 min read


കൊൽക്കത്ത
മകളുടെ മൃതദേഹം നടപടിക്രമങ്ങൾ പാലിക്കാതെ തങ്ങളുടെ ആഗ്രഹത്തിന് എതിരായി പൊലീസ്‌ ധൃതിപിടിച്ച്‌ സംസ്കരിക്കുകയായിരുന്നുവെന്നും പൊലീസ് വീട്ടിലെത്തി പണം വാ​ഗ്ദാനംചെയെതന്നും ആർ ജി കർ മെഡിക്കൽ കോളേജിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജൂനിയർ ഡോക്ടറുടെ മാതാപിതാക്കളുടെ വെളിപ്പെടുത്തൽ.  നീതി ആവശ്യപ്പെട്ട്‌ ആർജി കർ മെഡിക്കൽ കോളേജിന്‌ മുന്നിൽ ബുധൻ രാത്രി നടന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കവെയാണ്‌ വെളിപ്പെടുത്തൽ.

മകളുടെ മൃതശരീരം നന്നായി കാണാൻപോലും അനുവദിച്ചില്ലെന്ന്‌ യുവതിയുടെ പിതാവ് പറഞ്ഞു. പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഒരു മണിക്കൂറിലധികം പിടിച്ചിരുത്തി. വെള്ളപേപ്പറിൽ ഒപ്പിട്ടു നൽകാൻ ആവശ്യപ്പെട്ടു. മുന്നൂറിലധികം  വരുന്ന പൊലീസ് ബാരിക്കേഡ് തീർത്ത്‌ വീട് വളഞ്ഞു. മൃതദേഹം ബലമായി കൊണ്ടുപോയി. മകളുടെ അന്ത്യകർമം ചെയ്യാൻപോലും അനുവദിച്ചില്ല. കൊൽക്കത്ത നോർത്ത് പൊലീസ് ഡെപ്യൂട്ടി കമീഷണർ വീട്ടിൽവന്ന് പണം വാഗ്ദാനം ചെയ്തതായും പിതാവ് അറിയിച്ചു. ആ വാഗ്‌ദാനം നിരസിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home