ദുരിതപ്പെയ്‍ത്ത് തുടരുന്നു ; ആന്ധ്രയിലും തെലങ്കാനയിലും ആയിരങ്ങള്‍ ഭവനരഹിതരായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 04, 2024, 02:30 AM | 0 min read


അമരാവതി/ഹൈദരാബാദ്
മഴ കുറഞ്ഞെങ്കിലും ആന്ധ്രയിലും തെലങ്കാനയിലും വെള്ളപ്പൊക്ക ദുരിതം തുടരുന്നു. ഇരു സംസ്ഥാനങ്ങളിലും ആയിരക്കണക്കിന് പേര്‍ ഭവനരഹിതരായി. ആന്ധ്രയിൽ മഴക്കെടുതിയിൽ മരണം 17 ആയി. മൂന്നു പേരെ കാണാതായി. വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച  വിജയവാഡയിൽ വ്യോമസേന ​ഹെലികോപ്ടറിലും ഡ്രോൺ ഉപയോ​ഗിച്ചും ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു. ഇവിടെ കുടിവെള്ള ക്ഷാമം രൂക്ഷമായി. ക-ൃഷ്ണ നദിയും ബുധമേരുവും കരകവിഞ്ഞൊഴുകുന്നു.

ആന്ധ്രയിലും തെലങ്കാനയിലും വിവിധയിടങ്ങളിൽ റെയിൽവെ പാളങ്ങള്‍ ഒലിച്ചുപോയതിനാൽ ‌‌സൗത്ത് സെന്റട്രൽ റെയിൽവെ 275 ട്രെയിനുകള്‍ റദ്ദാക്കി. 149 ട്രെയിന്‍ വഴിതിരിച്ചുവിട്ടു. തെലങ്കാനയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സംയുക്ത സമിതി 130 കോടി രൂപ മുഖ്യമന്ത്രിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകും.

9 പേരെ രക്ഷിച്ച്‌ 
ബുൾഡോസർ ഡ്രൈവർ
തെലങ്കാനയിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ഒമ്പതുപേരെ ബുൾഡോസറിലെത്തി രക്ഷിച്ച്‌ യുവാവ്‌. ഖമ്മം ജില്ലയിലെ മുന്നേരു നദിക്കുകുറുകെയുള്ള പ്രകാശ്‌ നഗർ പാലത്തിൽപ്പെട്ടുപോയ ഒമ്പതുപേർക്കാണ്‌ ബുൾഡോസർ ഡ്രൈവറായ സുബൻ ഖാൻ ഞായറാഴ്‌ച രക്ഷകനായത്‌. സംസ്ഥാന സർക്കാർ  ഹെലികോപ്ടർ സ്ഥലത്തേക്കയച്ചെങ്കിലും കാലാവസ്ഥമോശമായതിനാൽ കോപട്റിന്‌ പാലത്തിലേക്ക്‌ അടുക്കാനായില്ല. ഈ സാഹചര്യത്തിലാണ്‌ ജീവാപായം പോലും അവഗണിച്ച്‌ പാലത്തിലേക്ക്‌ ബുൾഡോസർ ഓടിച്ചുകയറ്റി സുബൻ ഖാൻ ഇവരെ രക്ഷിച്ചുകൊണ്ടുവന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home