പൂനെയിൽ എൻസിപി നേതാവിനെ വെടിവച്ച് കൊലപ്പെടുത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 02, 2024, 04:01 PM | 0 min read

പൂനെ > ബൈക്കിലെത്തിയ 12 അംഗസംഘം എൻസിപി നേതാവിനെ വെടിവച്ച് കൊലപ്പെടുത്തി. ഞായറാഴ്ച രാത്രിയാണ് സംഭവം. എൻസിപിയിലെ അജിത്ത് പവാർ പക്ഷമായിരുന്ന വന്‍രാജ് അന്ദേക്കറാണ് കൊല്ലപ്പെട്ടത്. വ്യക്തിവിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. പൂനെ ക്രൈം ബ്രാഞ്ച് നേരിട്ടാണ് കേസ് അന്വേഷിക്കുന്നത്.

ആറ് ബൈക്കുകളിലായി എത്തിയ 12 അംഗസംഘമാണ് കൊലപാതകം നടത്തിയത്. സംഘം വന്‍രാജിന്റെ വസതിയിലെത്തുന്നതും പിന്നാലെ വെടിയുതിര്‍ക്കുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. സംഘം വന്‍രാജിനുനേരെ അഞ്ച് റൗണ്ട് വെടിയുതിര്‍ത്തു. ശേഷം നീളമുള്ള വാള്‍ ഉപയോഗിച്ചും ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ വന്‍രാജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ആക്രമി സംഘം പ്രദേശത്തെ വൈദ്യുതിവിതരണം തടസ്സപ്പെടുത്തി തെരുവുവിളക്കുകള്‍ അണച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

 



deshabhimani section

Related News

View More
0 comments
Sort by

Home